ചില്ലു കണ്ണാടിയിൽ Chillu Kannaadi Lyrics in Malayalam - Kidu (2018), Vineeth Sreenivasan

ചില്ലു കണ്ണാടിയിൽ Chillu Kannaadi Lyrics in Malayalam – Kidu (2018), Vineeth Sreenivasan

Here is the ചില്ലു കണ്ണാടിയിൽ Chillu Kannaadi Lyrics in Malayalam. Chillu Kannaadi is a Malayalam song from the Malayalam movie Kidu (2018). This song is sung by Vineeth Sreenivasan. Chillu Kannaadi song lyrics is written by Harinarayanan B K and the music is composed by Vimal T K.

Chillu Kannaadi song details

 

SongChillu Kannaadi
SingerVineeth Sreenivasan
MusicVimal T K
LyricsHarinarayanan B K
MovieKidu (2018)
Music Label

ചില്ലു കണ്ണാടിയിൽ Chillu Kannaadi Lyrics in Malayalam – Kidu (2018)

Chillu Kannaadi Lyrics in Malayalam

ചില്ലു കണ്ണാടിപോലെ നിൻ കണ്ണു മിന്നിയോ
പുഞ്ചിരി പൂവു തന്നു നീ മുന്നിൽ വന്നുവോ
ഓഹോ, കണ്ണു കണ്ണോടു നൂറു കാര്യങ്ങൾ ചൊല്ലിയോ
സ്നേഹം മഞ്ഞുപോലെൻ്റെ നെഞ്ചിൽ ഇറ്റിറ്റു വീണുവോ

മെല്ലെ മെല്ലെ ഞാൻ തേടിടുന്നിതാ നിൻ മുഖം
എങ്ങുമെങ്ങുമേ നീ തിരഞ്ഞുവോ എൻ സ്വരം
മെല്ലെ മെല്ലെ ഞാൻ തേടിടുന്നിതാ നിൻ മുഖം
എങ്ങുമെങ്ങുമേ നീ തിരഞ്ഞുവോ എൻ സ്വരം

മൗനം പോലുമാർദ്രമായ്
മധുരം പെയ്തിടുന്നുവോ
മൗനം പോലുമാർദ്രമായ്
മധുരം പെയ്തിടുന്നുവോ

നീയെൻ നൊമ്പരങ്ങളെ, പുണരും ഈണമാകുമോ
നീയെൻ നൊമ്പരങ്ങളെ, പുണരും ഈണമാകുമോ
വേനൽ ചൂട് മാഞ്ഞെൻ്റെ ഉള്ളിലാദ്യാനുരാഗമായ് വന്നു നീ…
ഓ, ഓഹോ

ചില്ലു കണ്ണാടിപോലെ നിൻ കണ്ണു മിന്നിയോ
പുഞ്ചിരി പൂവു തന്നു നീ മുന്നിൽ വന്നുവോ
ഓഹോ, കണ്ണു കണ്ണോടു നൂറു കാര്യങ്ങൾ ചൊല്ലിയോ
സ്നേഹം മഞ്ഞുപോലെൻ്റെ നെഞ്ചിൽ ഇറ്റിറ്റു വീണുവോ

കനവുകളൊരുപിടി ചിതറണ് മാനം
തെരുതെരെ വിരിയണ് പുതിയൊരു കാലം
താനെയേതോ പ്രാവുപോലെ
പാറുമെൻ മോഹം

ദൂരെ വാർനിലാവിൻ തീരത്ത്
രാവു മായും നേരത്ത്
പറവകളായി ചിറകു വിരിക്കാൻ
നീയും പോരാമോ

മൗനം പോലുമാർദ്രമായ്
മധുരം പെയ്തിടുന്നുവോ
നീയെൻ നൊമ്പരങ്ങളെ പുണരും ഈണമാകുമോ
വേനൽ ചൂട് മാഞ്ഞെൻ്റെ ഉള്ളിലാദ്യാനുരാഗമായ് വന്നു നീ
ഓ, ഓഹോ

More Malayalam songs lyrics

Check more Malayalam songs lyrics here.

Listen to more songs of Kidu (2018) here.

Scroll to Top